അമ്മ അല്ലെങ്കിൽ മാതാപിതാക്കൾ എന്നുള്ളത് മനുഷ്യന്റയും മറ്റ് ജീവജാലങ്ങൾക്കും വികാര നിർഭരമായ അനുഭവമാണ്. അതുകൊണ്ട് തന്നെ തന്റെ മക്കളെ ആരെങ്കിലും തൊട്ടന്നറിഞ്ഞശ അവരുടെ ഉള്ളം കലങ്ങും. എന്ത് ചെയ്തിട്ടാണെങ്കിലും അപകടങ്ങളെ അവർ അതിജീവിക്കും. സൈബർ ലോകത്ത് ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് വൈറലാകുന്നത്. തന്റെ കുഞ്ഞിനെ കടുവയുടെ വായില്‍ നിന്ന് രക്ഷിക്കാന്‍ അമ്മക്കരടി നടത്തുന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങളെ കയ്യടിച്ചാണ് സോഷ്യൽ മീഡിയ വരവേൽക്കുന്നത്.
മോഹന്‍ പര്ഗൈയന് ഐഎഫ്എസ് ആണ് വിഡിയോ പങ്കുവെച്ചത്. കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മമാര്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ വിഡിയോ. കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു ഭയവുമില്ലാതെ അമ്മക്കരടി പ്രത്യാക്രമണത്തിന് മുതിര്‍ന്നതോടെ, ഭയന്ന് കടുവ പിന്‍വാങ്ങുന്നതാണ് വിഡിയോയുടെ ഉള്ളടക്കം.
For all the animals, the instinct to protect one’s young is such a powerful force.
See how fiercely this female bear protects her cub and can go to any extent to save them.Credit WA. DM for Source pic.twitter.com/DKWU2CSWWA
— Mohan Pargaien IFS🇮🇳 (@pargaien) May 19, 2025
എന്നാല്‍ ഇതിലും അവസാനിക്കുന്നില്ല അമ്മക്കരടിയുടെ കരുതല്‍. കടുവയുടെ പിന്നാലെ ഓടി, കുഞ്ഞില്‍ നിന്ന് കടുവയെ ദൂരത്തേയ്ക്ക് അകറ്റാനും അമ്മക്കരടി ശ്രമിച്ചു.
content highlight: Viral video