എറണാകുളം: തിരുവാങ്കുളത്തെ നാല് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്യാണിയെ പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞതാണെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചു. അതേസമയം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. വൈകിട്ട് നാല് മണിക്കാണ് സംസ്കാരം നടത്തും.
സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് കുടുംബം പറയുന്നു. കല്യാണിയെ കൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്ന സന്ധ്യയുടെയും കുടുംബത്തിന്റെയും വാദം തള്ളുകയാണ് ഭർത്താവ്. സന്ധ്യയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് സുഭാഷ് പറഞ്ഞു. സന്ധ്യ മുൻപും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും മൂത്തക്കുട്ടി 24നോട് പറഞ്ഞു. സന്ധ്യക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ബന്ധുക്കളും പ്രതികരിച്ചു.
സന്ധ്യയുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആയിൽക്കാർ പറയുന്നു. സന്ധ്യയെ രണ്ട് മാസം മുൻപ് കൗൺസിലിംഗ് നടത്തിയിരുന്നുവെന്ന് വാർഡ് മെമ്പർ ബീന ജോസ് പറഞ്ഞു. ഇതിനിടെ ഭർത്താവ് സുഭാഷ് മദ്യപിച്ച് എത്തി മർദിക്കുമായിരുന്നുവെന്ന് സന്ധ്യയുടെ അമ്മ ആരോപിച്ചു.