ചേരുവകൾ
വാഴപ്പഴം 2
തേങ്ങ 1/2 കപ്പ്
പഞ്ചസാര 2 ടേബിൾസ്പൂൺ
ഏലക്ക2
മൈദ or ആട്ട 4 ടേബിൾസ്പൂൺ
അരിപ്പൊടി 2 ടേബിൾസ്പൂൺ
ഒരു നുള്ള് ഉപ്പ്
പാൽ 2 ടേബിൾസ്പൂൺ
വറുത്തെടുക്കാൻ എണ്ണ
രണ്ടു നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് അര കപ്പ് തേങ്ങയും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും
രണ്ട് ഏലക്കായ കുത്തി ചതച്ചതും നാലു ടേബിൾസ്പൂൺ മൈദ പൊടിയും രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം.
ഇനി ഇതിലേക്ക് രണ്ടോ മൂന്നോ ടേബിൾസ്പൂൺ പാലൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് നല്ല ചൂടായ എണ്ണയിലേക്ക് പക്കവട ഒക്കെ കൈകൊണ്ട് നുള്ളി ഇടുന്നപോലെ നുള്ളിയിട്ട് രണ്ടുവർഷവും നന്നായി മൊരിയിച്ച് ഫ്രൈ ചെയ്തെടുക്കാം,നല്ല അടിപൊളി നാലുമണി പലഹാരം റെഡി,എന്തായാലും ഉണ്ടാക്കി നോക്കണം .