ഇന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്, ടസ്കര്‍ ബിസിനസ് സമ്മിറ്റ്& റെക്കഗ്നിഷന്‍സ് സീസണ്‍ 2ല്‍ ഈ വര്‍ഷത്തെ ‘മോസ്റ്റ് ട്രസ്റ്റഡ് എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ അവാര്‍ഡ്’ നേടി.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് നടത്തുന്ന സൗകര്യപ്രദമായ സാമ്പത്തികസേവനങ്ങളിലൂടെ ആളുകളെ ശാക്തീകരിക്കാന്‍ നടത്തിയ ദീര്‍ഘകാല പ്രതിബദ്ധതയും, എന്‍ബിഎഫ്സി (നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍) മേഖലയിലെ മികവിനായി തുടരുന്ന പരിശ്രമവും ഈ പുരസ്കാരത്തിലൂടെ അംഗീകരിക്കപ്പെട്ടു. മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്, മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ പി.ഇ. മത്തായി എന്നിവരുടെ നേതൃപാടവത്തില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ദീര്‍ഘകാലമായി ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലെയും 2,3 നിരയിലുള്ള നഗരങ്ങളിലെയും ജനങ്ങള്‍ക്ക് സാമ്പത്തികസേവനങ്ങള്‍ സുലഭമാക്കുന്നതില്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്
ഇന്തോ കോണ്‍ടിനന്‍റല്‍ ട്രേഡ് & എന്‍ട്രപ്രണര്‍ഷിപ്പ് പ്രൊമോഷന്‍ (ഐസിടിഇപി) കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്. സംരംഭകത്വത്തിനും വ്യവസായ നേട്ടങ്ങള്‍ക്കുമുള്ള വേദിയായ ടസ്കര്‍ ബിസിനസ് സമ്മിറ്റില്‍ തിരുവന്തപുരം പാര്‍ലമെന്‍റ് അംഗമായ ഡോ. ശശി തരൂര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ ഐഎഎസ്, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അടക്കം പ്രമുഖര്‍ പങ്കെടുത്തു.
ഉപഭോക്താക്കളുടെയും സമൂഹത്തിന്‍റെയും വിശ്വാസത്തിന്‍റെ പ്രതിഫലനമാണിത്. ജീവനക്കാരുടെ നിസ്വാര്‍ത്ഥമായ സേവനമാണ് ഈ വിജയത്തിന് അടിസ്ഥാനം. ഉത്തരവാദിത്തപരവും നവീനവുമായ സാമ്പത്തിക സേവനങ്ങള്‍ പ്രധാനം ചെയ്ത് സമൂഹത്തെ ശാക്തീകരിക്കുന്നതില്‍ തങ്ങള്‍ തുടര്‍ന്നും മുന്നോട്ടുപോകും.”മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് നല്‍കുന്ന സേവനങ്ങളുടെയും ബ്രാന്‍ഡ് വിശ്വാസ്യതയെയും ഇന്ത്യയുടെ സ്വര്‍ണ്ണ വായ്പ, ധനകാര്യ സേവന മേഖലയിലെ തുടക്കക്കാര്‍ എന്ന ഖ്യാതിയെയും കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഈ അംഗീകാരം അവരുടെ മികവിന്‍റെ യാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്.
STORY HIGHLIGHT: Muthoot Mini Financiers