അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നു വയസുകാരി കല്യാണിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. നാടിന്റെ മുഴുവൻ വേദനയായി കല്യാണി യാത്രമൊഴി ഏറ്റുവാങ്ങി മൃതദേഹം തിരുവാണിയൂർ പൊതുശ്‍മശാനത്തിൽ സംസ്‍കരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം എത്തിച്ചപ്പോൾ ഒരുനോക്ക് കാണാൻ എത്തിയത് നിരവധിപേരാണ്. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അങ്കണവാടിയിൽനിന്നു കൂട്ടിക്കൊണ്ടുപോയി കുട്ടിയെ പുഴയിലേക്ക് തള്ളിയിട്ട അമ്മ സന്ധ്യയുടെ അറസ്റ്റ് പോലീസ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. സന്ധ്യയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും മാനസികാരോഗ്യ പരിശോധന അടക്കമുള്ളവ ഡോക്ടർമാരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും വീട്ടിലെ പ്രശ്നങ്ങളാണോ കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നറിയാൻ കൂടുതൽ മൊഴികള്‍ രേഖപ്പെടുതുണ്ടെന്നും പോലീസ് പറഞ്ഞു.
STORY HIGHLIGHT: funeral of kalyani