ചേരുവകൾ
ക്യൂക്കമ്പർ(സാലഡ് വെള്ളരി ) – 1
നെയ്യ് – 1 ടീസ്പൂൺ
ശർക്കര – 1 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
ഏലക്കപ്പൊടി – 1/2 ടീസ്പൂൺ
വെള്ളം – 1/2 കപ്പ്
അരിപ്പൊടി – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ക്യൂക്കമ്പർ തൊലിയൊക്കെ കളഞ്ഞു അതിന്റെ നടുവിലെ അരിയും കളഞ്ഞു നന്നായി ഗ്രേറ്റ് ചെയ്ത് എടുത്ത് മാറ്റി വെയ്ക്കാം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച് അതൊന്ന് ചൂടായി വരുമ്പോൾ അതിലേക്ക് ശർക്കര, ഗ്രേറ്റ് ചെയ്ത് വെച്ചേക്കുന്ന ക്യൂക്കമ്പർ, തേങ്ങ ചിരകിയത്, ഏലക്കപ്പൊടി, വെള്ളം കൂടി ഒഴിച്ച് നന്നായി വഴറ്റി എടുക്കാം. വെള്ളമോന്ന് വറ്റി വരുമ്പോൾ അതിലേക്ക് അരിപ്പൊടി കൂടി ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്ത് നന്നായി കുഴച്ചെടുക്കാം. ഇനി ഇത് അടപ്പിൽ നിന്ന് മാറ്റി ഒരു 10 മിനിറ്റ് തണുക്കാൻ വെയ്ക്കാം. ശേഷം വാഴയില ചെറിയ പീസ് ആക്കി എടുത്ത് വെയ്ക്കാം. മിക്സ് തണുത്തതിന് ശേഷം കുറച്ചെടുത്തു വാഴയിലയിൽ വെച്ച് പരത്തി രണ്ടായി മടക്കി ആവിയിൽ ഒരു 20 മിനിറ്റ് വേവിച്ചെടുക്കാം.