നാല് കപ്പ് വെള്ളം തിളപ്പിച്ച് രണ്ട് കപ്പ് പാസ്ത ചേർത്ത് വേവിച്ച് ഊറ്റി വെക്കുക
ഊറ്റിവയ്ക്കുന്ന സമയത്ത് മുകളിലൂടെ കുറച്ച് പച്ചവെള്ളം ഒഴിച്ചു കൊടുക്കുക ഇല്ലെങ്കിൽ തമ്മിൽ ഒട്ടിപ്പിടിച്ച് കട്ടയായി മാറും അത് ഒഴിവാക്കാൻ വേണ്ടിയാണ്
ചൂടൊന്ന് ചെറുതായിട്ട് മാറുന്ന സമയത്ത് ഇതൊരു ബൗളിലേക്ക് ചേർത്തു കൊടുത്ത് ഇതിലേക്ക് അരക്കപ്പ് മയോണൈസ് ചേർക്കാം
ഇനി ഇതിലേക്ക് ഒരു ക്യാരറ്റ് ചെറുതായി കട്ട് ചെയ്തതും കുറച്ച് ക്യാബേജ് ചെറുതായി കട്ട് ചെയ്തതും ഒരു സവോള ചെറുതായി കട്ട് ചെയ്തതും അര പീസ് തക്കാളി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം ആവശ്യമായിട്ട് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ചേർക്കാം മയോണൈസിൽ ഓൾറെഡി ഉപ്പ് ചേർത്തിട്ടുണ്ട് അതിനനുസരിച്ചിട്ട് ഉപ്പ് ചേർത്താൽ മതിയാകും
ഇനി വേവിച്ചു വെച്ചിട്ടുള്ള ചിക്കൻ ചെറുതായിട്ട് കട്ട് ചെയ്ത് ഒരു കപ്പോളം ചേർത്തു കൊടുക്കാം
കുറച്ചു മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുത്ത ചിക്കൻ ആണ്
നന്നായിട്ട് മിക്സ് ചെയ്ത ശേഷം ആവശ്യമാണെങ്കിൽ മയോണൈസ് ചേർത്തു കൊടുക്കാം രണ്ട് ടേബിൾ സ്പൂൺ മയോണൈസ് കൂടെ ഞാൻ ചേർത്തു കൊടുത്തിട്ടുണ്ട്
കുറച്ചു മല്ലിയിലയും കൂടെ ചേർത്ത് സെർവ് ചെയ്യാംകിടിലൻ മക്രോണി ഷവർമ റെഡി