ചേരുവകൾ
പച്ചരി -2 കപ്പ്
ഉലുവ -1/2 ടീസ്പൂൺ
ചോറ് -2 കപ്പ്
ഉപ്പ് പാകത്തിന്
വെള്ളം പാകത്തിന്
തയ്യാറാക്കുന്ന വിധം
1. പച്ചരിയും ഉലുവയും നന്നായി കഴുകിയെടുത്ത ശേഷം നല്ല വെള്ളമൊഴിച്ചു 5 മണിക്കൂർ കുതിർക്കുക.
2. കുതിർന്നു വന്ന അരിയും ഉലുവയും മിക്സിയുടെ ജാറിലേക്ക് ഇട്ട് കുതിർക്കാൻ എടുത്ത വെള്ളം തന്നെ ആവശ്യത്തിന് ഒഴിച്ചു അരച്ചെടുക്കുക.
3. ഇനി ഇതിലേക്ക് ചോറും ആവശ്യത്തിന് വെള്ളവും ചേർത്തു ദോശമാവിന്റെ പരുവത്തിൽ അരച്ചെടുത്തു ഒരു പാത്രത്തിലേക്ക് മാറ്റാം.
4. ഈ മാവ് കൈ കൊണ്ട് ഒരു മൂന്നോ നാലോ മിനുട്ട് നന്നായി മിക്സ് ചെയ്തെടുക്കുക.
5. എന്നിട്ട് അടച്ചു വെച്ചു 8 മുതൽ 10 മണിക്കൂർ വരെ മാവ് പൊങ്ങാൻ വേണ്ടി മാറ്റി വെക്കാം.
6. മാവ് പൊങ്ങി വന്നതിന് ശേഷം ഉപ്പ് ചേർത്തു ഇളക്കി ചൂടായ പാനിലേക്ക് മാവൊഴിച്ചു ചുറ്റിച്ചു മുകൾ ഭാഗം പെട്ടെന്ന് റെഡിയാവാൻ അടച്ചു വെച്ചു ദോശ ചുട്ടെടുക്കാം.