ചേരുവകൾ
ഞണ്ട് (ഇടത്തരം) – 6 എണ്ണം (കഷ്ണങ്ങളാക്കിയത്)
സവാള (ചെറുതായി അരിഞ്ഞത്) -2 എണ്ണം
ചെറിയ ഉള്ളി
(നീളത്തിൽ അരിഞ്ഞത്) -1/2 കപ്പ്
വെളുത്തുള്ളി
(ചെറുതായി അരിഞ്ഞത് ) -11/2 ടേബിൾ സ്പൂൺ
ഇഞ്ചി
(ചെറുതായി അരിഞ്ഞത്)-1 1/2 ടേബിൾ സ്പൂൺ
തക്കാളി
(നീളത്തിൽ അരിഞ്ഞത്) -1 വലുത്
പച്ചമുളക്
(രണ്ടായി പിളർന്നത്) -3 എണ്ണം
പിരിയൻ മുളക് പൊടി -1 1/2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -1 ടീസ്പൂൺ
ഗരം മസാലപ്പൊടി -3/4 ടീസ്പൂൺ
കുടം പുളി -1 വലിയ കഷ്ണം
ഉപ്പ് -പാകത്തിന്
കറിവേപ്പില -4 തണ്ട്
വെള്ളം -2 കപ്പ്
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
1. ഒരു ചട്ടിയിൽ ഞണ്ട് കഷ്ണങ്ങളാക്കിയതും,മല്ലിപ്പൊടി ,മുളക് പൊടി ,ഗരം മസാലപ്പൊടി ,മഞ്ഞൾ പൊടി ,കുടംപുളി ,ഉപ്പ് എന്നിവ ഒന്നിച്ചാക്കി 2 കപ്പ് വെള്ളമൊഴിച്ചു പാത്രം അടച്ചു വേവിക്കുക.
2. ഞണ്ട് കഷ്ണങ്ങൾ പാകത്തിന് വെന്ത് ചാറ് പകുതിയായി വറ്റി കഴിയുമ്പോൾ അടുപ്പിൽ നിന്നും മാറ്റി വെക്കുക
3. മറ്റൊരു ചട്ടി അടുപ്പിൽ വെച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ വെളുത്തുള്ളി ,ഇഞ്ചി ,ചെറിയ ഉള്ളി ,സവാള ,പച്ചമുളക് എന്നിവ അതിന്റെ ക്രമമനുസരിച്ചു ചേർത്തു വഴറ്റി മൂപ്പിക്കുക.
4. ചേരുവകൾ മൂത്തു ബ്രൗൺ നിറമായിതുടങ്ങുമ്പോൾ താക്കളി ചേർത്തു വീണ്ടും വഴറ്റുക.
5. തക്കാളി കഷ്ണങ്ങൾ വാടി കുഴഞ്ഞു തുടങ്ങുമ്പോൾ വേവിച്ച ഞണ്ട് ചാറോട് കൂടി ഇതിലേക്ക് ഒഴിച്ചു കറിവേപ്പിലയും ചേർത്തു ഇളക്കി യോജിപ്പിച്ചു ചെറുതീയിൽ വേവിക്കുക.
6. ആവശ്യത്തിന് ചാറ് കുഴഞ്ഞു പാകമാവുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക.
(ഞണ്ട് കഴുകി കയ്യും കാലുമെല്ലാം ഓടിച്ചു, അതിന്റെ തോട് ഇളക്കി അകത്തെ ചകിരിയെല്ലാം കളഞ്ഞു , നടുക്ക് കാണുന്ന അഴുക്കും ഇളക്കി കളഞ്ഞു രണ്ടായി മുറിച്ചു നന്നായി കഴുകിയെടുക്കണം. കട്ടിയുള്ള കൈ കാലുകൾ തല്ലിയെടുത്തു തോട് കുറച്ചു കളഞ്ഞ ശേഷം ഇതിന്റെ കൂടെ ഇടാം)