ചേരുവകൾ
മൈദ -1/2 കപ്പ്
പഞ്ചസാര -1 ടേബിൾ സ്പൂൺ
പാൽ -3/4 കപ്പ്
സൺഫ്ലവർ ഓയിൽ -1 ടേബിൾസ്പൂൺ
ഉപ്പ് -1 നുള്ള്
വാനില എസ്സെൻസ് -1/4 ടീസ്പൂൺ
മഞ്ഞ ഫുഡ് കളർ ആവശ്യത്തിന്
ഫില്ലിങ്ങിന് വേണ്ട ചേരുവകൾ,
പഴുത്ത മധുരമുള്ള മാങ്ങ
വിപ്പിംഗ് ക്രീം -1/3 കപ്പ്
തയ്യാറാക്കുന്ന വിധം
1. മൈദയും പഞ്ചസാരയും പാലും ഓയിലും ഉപ്പും വാനില എസ്സെൻസും ഒന്നിച്ചാക്കി ഒട്ടും കട്ടകളൊന്നും ഇല്ലാതെ മിക്സ് ചെയ്യുക. മഞ്ഞ കളറും ചേർത്തു മിക്സ് ചെയ്യുക ,പാല് കൂടുതൽ വേണമെങ്കിൽ ചേർക്കാം,മാവിന്റെ കാട്ടിയനുസരിച്ചു.
2. ഇനി 1/4 കപ്പ് മാവ് വീതം മീഡിയം ചൂടായ ഒരു നോൺസ്റ്റിക് പാനിലൊഴിച്ചു ചുറ്റിച്ചു കനം കുറച്ചു പരത്തി അടച്ചു വെക്കാം.
3. മുഗൾ ഭാഗം ഡ്രൈ ആയി വന്നതിനു ശേഷം മറിച്ചിട്ട് മറ്റേ സൈഡും ഡ്രൈ ആക്കിയെടുത്തു മാറ്റി വെക്കാം.
4. നല്ല തണുപ്പുള്ള വിപ്പിംഗ് ക്രീം ബീറ്റ് ചെയ്തെടുക്കുക,നല്ല സ്റ്റിഫ് ആയി വരുമ്പോൾ ഒരു പൈപ്പിങ് ബാഗിലേക്ക് മാറ്റാം
5. മാങ്ങ തൊലി കളഞ്ഞു വലിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
6. ഇനി ആദ്യം ഉണ്ടാക്കിയ ദോശയുടെ നടു ഭാഗത്തായി ക്രീം പൈപ്പ് ചെയ്ത് അതിന്റെ മുകളിൽ മാങ്ങ കഷ്ണം വെച്ച് വീണ്ടും ഇതിന്റെ മുകളിൽ ക്രീം പൈപ് ചെയ്യുക.
7. ഫില്ലിംഗ് വെച്ച് കൊടുത്ത ശേഷം രണ്ട് സൈഡ് മടക്കിയ ശേഷം റോൾ ചെയ്തെടുക്കുക. ക്രീം ഒന്ന് തണുക്കാൻ വേണ്ടി കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ചിട്ട് കട്ട് ചെയ്ത് സെർവ് ചെയ്യാം
കളർ നിർബന്ധമില്ല (ഫുഡ് കളർ ഇല്ലെങ്കിൽ മഞ്ഞൾ പൊടിയും ഉപയോഗിക്കാം)
നല്ല മധുരമുള്ള മാങ്ങ തന്നെ വേണം ഫില്ലിങ്ങിന്.എന്നാലേ കറക്റ്റ് ടേസ്റ്റ് ഉണ്ടാവൂ..