ചേരുവകൾ
ചൗവ്വരി -1/2 കപ്പ്
നേന്ത്രപ്പഴം – ഒന്നോ രണ്ടോ എടുക്കാം
വെള്ളം ആവശ്യത്തിന്
പാൽ ആവശ്യത്തിന് (തേങ്ങാപ്പാലും എടുക്കാം)
ഉപ്പ് – ഒരു നുള്ള്
പഞ്ചസാര
നെയ്യ്
അണ്ടിപ്പരിപ്പ് ,കിസ്മിസ്
തയ്യാറാക്കുന്ന വിധം
1. ഒരു പാനിൽ 1 1/2 കപ്പ് വെള്ളമൊഴിച്ചു തിളപ്പിക്കുക .
2. തിളച്ച വെള്ളത്തിലേക്ക് ചൗവ്വരി ഇട്ട് നന്നായി വേവിച്ചെടുക്കുക .
3. ഇത് വെന്തു വന്ന ശേഷം പഴം ചെറുതായി മുറിച്ചത് ചേർത്തു ഉടഞ്ഞു പോവാതെ വേവിക്കുക്ക.
4. പഴവും വെന്തു വന്നാൽ മധുരത്തിനാവശ്യമായ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്തു ആവശ്യത്തിന് പാലും ഒഴിച്ച് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം. കോരികഴിക്കാൻ പറ്റുന്ന പാകം
5. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് 1 ടീസ്പൂൺ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിലേക്കിട്ട് വറുത്തു പാൽവായ്ക്കയിലേക്ക് ചേർത്തു സെർവ് ചെയ്യാം.