ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വൈകാതെ പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ് ബിഗ് ബോസ് സീസൺ 7. ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ഔദ്യോഗിക ലോഗോ പുറത്തു വിട്ടു. ഇത്തവണയും അവതാരകനായി മോഹൻലാൽ തന്നെയാണോ എത്തുക എന്ന തിരച്ചിലിലായിരുന്നു ആരാധകർ.
മനോഹരവും നൂതനവുമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ബിഗ് ബോസ് സീസൺ 7 ലോഗോയിലും ആരാധകർക്കായി കാത്തു സൂക്ഷിച്ച ചില ലാലേട്ടൻ റഫറൻസുകൾ കാണാം. ഇടതുവശത്ത്, ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള ‘L’ ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന ‘7’ ഉം ചേർത്താണ് ഈ വർഷത്തെ ബിഗ് ബോസ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ സീസണ്‍ 7 ല്‍ മോഹന്‍ലാലിന് പകരം മറ്റൊരാള്‍ എന്ന ചോദ്യങ്ങൾക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി. കുറേകൂടി മോഡേണും യൂത്ത്ഫുള്ളും വൈബ്രന്റ്‌മായ ഒരു ഡിസൈനാണ് സീസൺ 7 നായി ബിഗ്ഗ് ബോസ്സ് ടീം ഒരുക്കിയിരിക്കുന്നത്.
ലോഗോ പുറത്ത് വന്നതോടെ ഷോയില്‍ ആരൊക്കെ മത്സരാർത്ഥികളായി എത്തും എന്ന തരത്തിലുള്ള ചർച്ചകളും സജീവമായി നടക്കുന്നുണ്ട്. പ്രേക്ഷകരിൽ ആവേശകരമായ പുതിയ തുടക്കം കുറിക്കുകയാണ് ബിഗ് ബോസ് സീസൺ 7 .
STORY HIGHLIGHT: bigg boss malayalam season 7 logo