Business

എജിസ് വോപാക് ടെര്‍മിനല്‍സ് ലിമിറ്റഡ് ഐപിഒ മെയ് 26 മുതല്‍

കൊച്ചി: എജിസ് വോപാക് ടെര്‍മിനല്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 മെയ് 26 മുതല്‍ 28 വരെ നടക്കും. 2,800 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 223 രൂപ മുതല്‍ 235 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 63 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 63 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ബിഎന്‍പി പാരിബാസ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.