2- അരിപ്പൊടി (വറുത്തത്) -2 കപ്പ്
3- ഉപ്പ് -ആവശ്യത്തിന്
4- ചൂട് വെള്ളം -1.3/4 കപ്പ്
5- ചൂട് വെള്ളം -1.3/4 കപ്പ്
6- തേങ്ങ -1/2 കപ്പ്
7- വേവിച്ച അരി -1/3 കപ്പ്
8- വെള്ളം -1/4 കപ്പ്
മലബാർകാരുടെ ഒരു പരമ്പരാഗത പ്രാതൽ വിഭവമാണ് ഓട്ടട . സാധാരണ അരി അരച്ചാണ് ഓട്ടട ചുട്ടെടുക്കർ എന്നാൽ ഇന്ന് നമ്മൾ ഇവിടെ അരിപ്പൊടി കൊണ്ടു വച്ചാണ് ഓട്ടട ചുട്ടെടുക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
1- വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ചെറിയ ചൂടാവുന്ന സമയത്ത്. ഇതിൽനിന്ന് ഒന്നേമുക്കാൽ കപ്പ് വെള്ളം എടുത്ത് ഉപ്പിട്ട് യോജിപ്പിച്ചുവെച്ച അരിപ്പൊടിയിലേക്ക് വെള്ളം ഒഴിച്ച് ഇളക്കി നന്നായി യോജിപ്പിക്കുക.
2- തിളപ്പിക്കാൻ വെച്ച വെള്ളം ഇനി നന്നായി വെട്ടി തിളക്കാൻ വയ്ക്കുക . നല്ലപോലെ തിളച്ച 1 മുക്കാൽ കപ്പ് വെള്ളം വീണ്ടും പൊടിയിലേക്ക് യോജിപ്പിച്ച് മിക്സ് ആക്കി മാവ് ലൂസ് ആക്കി എടുക്കുക
3- 1/2 കപ്പ് തേങ്ങയും 1/3 കപ്പ് ചോറും 1/4 കപ്പ് വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
4- ഈ കൂട്ട് തയ്യാറാക്കിയ മാവിലേക്ക് യോജിപ്പിച്ച് എടുക്കുക
5- ഓട്ടട ചട്ടി ചൂടാവാൻ വെച്ച് . ഇതിലേക്ക് ഒന്നോ രണ്ടോ കവി ആവോ ഒഴിച്ച് . അടച്ചുവെച്ച് ചുട്ടെടുക്കാം
6- തേങ്ങാപ്പാലിൻറെ കൂടെയും കറികളുടെ കൂടെയും കഴിക്കാവുന്നതാണ്.