Recipe

പെട്ടന്ന് ഉണ്ടാക്കി ഉപയോഗിക്കുന്ന മാങ്കോ പിക്കിൾ

-പച്ചമാങ്ങ – 3.5 കപ്പ്
2-ഉലുവ – 3/4 ടേബിൾസ്പൂൺ
3-കടുക് – 3/4 ടേബിൾസ്പൂൺ
4-ശർക്കരപ്പൊടി – 1/2 കപ്പ്
5-മുളകുപൊടി – 1/2 കപ്പ്
6-മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
7-ഉപ്പ് – 3 ടേബിൾസ്പൂൺ
8-കായപ്പൊടി – 1/2 ടേബിൾസ്പൂൺ
9-വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
10-കടുക് – 1 ടീസ്പൂൺ
11-വറ്റൽ മുളക് – 6 എണ്ണം
12-കറിവേപ്പില – 3 തണ്ട്
13-വിനാഗിരി – 1/4 കപ്പ് (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം:-
1- മാങ്ങ ചെറിയ ചതുര കഷണങ്ങളാക്കി നുറുക്കി വെക്കുക
2- ഉലുവയും കടുകും വറുത്തു പൊടിച്ചു വെക്കുക
3- ഒരു വലിയ പാത്രത്തിലേക്ക് മാങ്ങ കഷണങ്ങൾ ഇടുക. ഇതിലേക്ക് വറുത്തുപൊടിച്ച ഉലുവ കടുക് ചേർക്കുക. കൂടെ അരക്കപ്പ് മുളകുപൊടി, അര കപ്പ് ശർക്കര പൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, അര ടേബിൾ സ്പൂൺ കായപ്പൊടി മൂന്ന് ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക.
4-മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് കടുകും വറ്റൽമുളകും കറിവേപ്പിലയും ഇട്ട് താളിക്കുക .
5- ഇത് മാങ്ങ കൂട്ടിലേക്ക് ഇട്ട് നന്നായി ഇളക്കി കൊടുക്കുക .
6- കൂടുതൽ കാലം നിൽക്കണമെങ്കിൽ മാത്രം നിങ്ങൾക്ക് വിനാഗിരി ചേർത്ത് കൊടുക്കാം അല്ലെങ്കിൽ അത് ഒഴിവാക്കാം.
7. എല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് കുറച്ചുനേരം വയ്ക്കുമ്പോഴേക്കും അതിൽ നിന്ന് നന്നായി വെള്ളം ഇറങ്ങി വരും നിങ്ങൾക്ക് ഇത് അപ്പോൾ തന്നെ ഉപയോഗിക്കാവുന്നതാണ്