World

അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ തുര്‍ക്കി പാകിസ്താനെ പ്രേരിക്കണം; ഇന്ത്യ – india criticizes turkey for supporting pakistan

പാകിസ്താന് പിന്തുണ നല്‍കുന്നതില്‍ തുര്‍ക്കിക്ക് വിമർശിച്ച് ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ തുര്‍ക്കി പാകിസ്താനെ പ്രേരിക്കണമെന്ന് തുര്‍ക്കിയോട് വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ ആവശ്യപ്പെട്ടു.

പരസ്പരം വിശ്വാസത്തിലും ആശങ്കകളോടുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലുമാണ് ബന്ധങ്ങള്‍ കെട്ടിപ്പടുക്കപ്പെടുന്നതെന്നും. ഭീകരതയെ ഒരു നയമായി ഉപയോഗിക്കുന്ന പാകിസ്താനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും പാകിസ്താനും പാക് സൈന്യവുമുള്‍പ്പെടെ സംരക്ഷിക്കുന്ന ഭീകരവാദ സംഘടനകള്‍ക്കെതിരെ വിശ്വസനീയമായ നടപടികളെടുക്കാനും തുര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന്റെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇന്ത്യാ-തുര്‍ക്കി ബന്ധം വഷളായിരുന്നു. പഹല്‍ഗാമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാകിസ്താന് പിന്തുണ നല്‍കുന്ന ഈ പശ്ചാത്തലത്തിലാണ് തുര്‍ക്കിയെ നേരിട്ട് അഭിസംബോധന ചെയ്ത് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.

STORY HIGHLIGHT: india criticizes turkey for supporting pakistan