മുട്ട -2 എണ്ണം
പഞ്ചസാര പൊടിച്ചത് -1 കപ്പ്
വാനില എസ്സെൻസ് -1/2 ടീസ്പൂൺ
മൈദ -1 കപ്പ്
ബേക്കിംഗ് പൗഡർ -1/2 ടീസ്പൂൺ
ഉപ്പ് -1 നുള്ള്
പാൽ -1/2 കപ്പ്
ബട്ടർ -50 ഗ്രാം
1. ബട്ടറിലേക്ക് പാലൊഴിച്ചു അടുപ്പിൽ വെച്ച് ചൂടാക്കി ഉരുക്കിയെടുക്കുക.
2. ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചു ബീറ്റ് ചെയ്യുക , ഇതിന്റെ കൂടെ പഞ്ചസാരയുടെ പൊടിയും കുറേശെ ചേർത്തു നല്ല വെള്ള കളറിൽ ഫ്ലഫി ആയി വരുന്നത് വരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് വാനില എസ്സെൻസും ചേർത്തു അടിച്ചെടുക്കുക.
3. മൈദയിലേക്ക് ബേക്കിംഗ് പൗഡറും ചേർത്തു മിക്സ് ചെയ്ത് അരിച്ചിട്ട് മുട്ടയിലേക്ക് ചേർത്തു ഒരു വിസ്‌ക് വെച്ചിട്ട് നന്നായി മിക്സ് ചെയ്യാം (രണ്ടോ മൂന്നോ പ്രാവശ്യമായി ചേർത്തു കൊടുത്താൽ മതി)
4. ഇനി ഇതിലേക്ക് ബട്ടറും പാലും ചേർന്നത് കുറേശ്ശയായി ഒഴിച്ച് കൊടുത്തു മിക്സ് ചെയ്യാം
5. കേക്ക് ടിന്നിൽ ഓയിലോ ബട്ടറോ പുരട്ടിയ ശേഷം സൈഡിലും അടിയിലും ബട്ടർ പേപ്പർ വെച്ചു കൊടുത്തിട്ട് അതിലേക്ക് മാവൊഴിച്ചു ബേക്ക് ചെയ്തെടുക്കാം.
180 ഡിഗ്രിയിൽ 10 മിനുട്ട് പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 35 മിനുട്ട് ആണ് ഞാൻ ഈ കേക്ക് ബേക്ക് ചെയ്തത് (Convection oven)
ഓരോ ഓവനും ടൈമിൽ മാറ്റമുണ്ടാകും.ഓവനില്ലാത്തവരാണെങ്കിൽ സ്റ്റീൽ അല്ലാത്ത ഏതെങ്കിലും അടച്ചു വെക്കാൻ പറ്റുന്ന ഒരു പാത്രം നന്നായി ചൂടാക്കി അതിൽ ഒരു സ്റ്റാന്റോ റിങ്ങോ വെച്ചു മാവിന്റെ ടിൻ വെച്ചു പാത്രം അടച്ചു വെച്ചു കുറഞ്ഞ തീയിൽ ബേക്ക് ചെയ്യാം.
കട്ടി കുറഞ്ഞ പാത്രമാണെങ്കിൽ അടിയിൽ കുറച്ചു ഉപ്പ് പൊടി നിരത്തിയിട്ടാൽ മതി.