1. ഉപ്പ് കൂടുതലായാൽ – ഒരു ഉരുളക്കിഴങ്ങോ… കപ്പളങ്ങ കഷണമോ.. ചേമ്പിൻ തണ്ടോ…. തേങ്ങാപാലോ ചേർക്കുക.
2. എരിവ് കൂടിയാൽ- കുറച്ചു പഞ്ചസാരയോ നാരങ്ങാ നീരോ ചേർക്കുക…
3. എണ്ണ കൂടിപ്പോയാൽ… ഒരു ഐസ് ക്യൂബ് ഉപയോഗിച്ച് തെളിഞ്ഞു കിടക്കുന്ന എണ്ണ നീക്കം ചെയ്യുക….
4.വെളുത്തുള്ളി എളുപ്പത്തിൽ തൊലികളയാൻ – ഒരു 10 സെക്കൻഡു മൈക്രോവേവിൽ വെക്കുക അല്ലെങ്കിൽ വെള്ളത്തിൽ കുതിർക്കുക.
5.നെയ്യ് നന്നായി സൂക്ഷിക്കണമെങ്കിൽ – അതിൽ കുറച്ച് പാവക്ക ഉണക്കിയതോ കറുവപ്പട്ടിയോ ചേർക്കുക.
6.ചമ്മന്തി രുചികരമാക്കാൻ – കുറച്ച് ഇഞ്ചി, കറിവേപ്പില മൂപ്പിച്ചു ചമ്മന്തിയിലൊഴിക്കുക.
7.തോരൻ കൂടുതൽ രുചിയാകാൻ – വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് അവസാന കുറച്ച് ജീരകപ്പൊടി ചേർക്കുക.
8. സവാള അരിയുമ്പോൾ കണ്ണുനീറാതിരിക്കാൻ – തൊലി കളഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുക… അഞ്ചു മിനിറ്റിനുശേഷം എടുത്തു അരിയുക
9. വറുക്കാനുള്ള എണ്ണയിൽ അല്പം ഉപ്പ് ചേർത്താൽ എണ്ണ പൊട്ടിത്തെറിക്കില്ല
10. പ്രഷർ കുക്കറിലെ കറ കളയാൻ അതിൽ നാരങ്ങ തൊലി ഇട്ട് തിളപ്പിച്ചാൽ മതി