ചേരുവകൾ…..
ചക്കക്കുരു – 20 എണ്ണം
അരിപ്പൊടി – രണ്ട് ഗ്ലാസ്
സവാള- ഒന്ന് ചെറുതായി അരിഞ്ഞത്
പച്ചമുളക്- ഒന്ന് ചെറുതായി അരിഞ്ഞത്
ഇഞ്ചി- ഒരു ചെറിയ കഷണം
വെളുത്തുള്ളി- ഒരെണ്ണം
കാശ്മീരി മുളകുപൊടി – ഒരു സ്പൂൺ
കറിവേപ്പില- ഒരു തണ്ട്
ഗരം മസാല- അര സ്പൂൺ
ഉപ്പ്-
ആവശ്യത്തിന്
..,…. തയ്യാറാക്കുന്ന വിധം…….
ചക്കക്കുരു കുക്കറിൽ വേവിക്കാൻ വയ്ക്കുക….. ( ചക്കക്കുരുവിന്റെ വേവ് അനുസരിച്ച്.. കുക്കറിന്റെ വലുപ്പമനുസരിച്ച്… വെവ് വ്യത്യാസപ്പെട്ടിരിക്കും… അതിനാൽ ഒരു മൂന്നു വിസിൽ അടിച്ചതിനുശേഷം തുറന്നു നോക്കി വേവ് ആയെന്ന് ഉറപ്പുവരുത്തുക)
ഈ സമയം കൊണ്ട് ബാക്കി ചേരുവകൾ റെഡിയാക്കാം…..
അരിപ്പൊടിയും ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത്.. ( ഇഞ്ചി വെളുത്തുള്ളി ചതച്ചെടുക്കണം)
കുറച്ചു വെള്ളവും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക……
വെന്ത ചക്കക്കുരു തൊലി കളഞ്ഞ്… മിക്സിയിൽ ചെറുതായി ഉടച്ചെടുക്കുക ( അധികം അറിഞ്ഞു പോകേണ്ട ആവശ്യമില്ല)
അതും കൂടി കുഴച്ചുവെച്ച മാവിൻ ഒപ്പം ചേർത്ത്… ആവശ്യത്തിന് ഉപ്പും.. വെള്ളവും ചേർത്ത്.. കൈ ഉപയോഗിച്ച് എണ്ണയിൽ ഇട്ട്.. വറുത്തു കോരുക….
നാലു മണി പലഹാരം റെഡി
ചക്കക്കുരു വെറുതെ കളയാതെ.. ഹെൽത്തിയായ ഈ നാലുമണി പലഹാരം മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കല്ലേ