Celebrities

അതൊരു ലൗ കം അറേഞ്ചഡ് മാര്യേജായിരുന്നു! വിവാഹത്തെ കുറിച്ച് തുറന്ന് പറച്ചിലുമായി നടി സോന നായർ | Sona Nair

അനശ്വരരായ പല ആളുകളുടെയും കൂടെ താരം അഭിനയിച്ചിട്ടുമുണ്ട്

ഒരുകാലത്ത് മലയാള സിനിമയിലെ നായകന്റെ സഹോദരിയായി അഭിനയിച്ചിരുന്ന താരമാണ് നടി സോന നായർ. മലയാളത്തിലെ ബഹുമുഖ പ്രതിഭകളായ അനശ്വരരായ പല ആളുകളുടെയും കൂടെ താരം അഭിനയിച്ചിട്ടുമുണ്ട്. കുറച്ച് നാളുകളായി അഭിനയ ലോകത്ത് സജീവമല്ല സോന. കുടുംബവിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന താരം ഇപ്പോഴിതാ വിവാഹ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ്.
ക്യാമറമാൻ ഉദയൻ അമ്പാടിയുമായുള്ള വിവാഹം ലൗ കം അറേഞ്ചഡ് മാര്യേജായിരുന്നെന്നും നടി ഓർമിക്കുന്നു.

സോനാ നായരുടെ വാക്കുകൾ ഇങ്ങനെ……..

അദ്ദേഹത്തെ കണ്ട ദിവസം ഞാൻ പ്രണയത്തിലായി. വിധിയായിരിക്കും. അതിന് മുമ്പ് നിരവധി പേർക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ആൺ സുഹ‍ൃത്തുക്കളുണ്ട്, പ്രണയങ്ങളുണ്ടായിട്ടുണ്ട്. അതൊന്നുമല്ല, ഇതാണ് ഈശ്വരൻ തനിക്ക് വെച്ചത്. എന്തുകൊണ്ട് ആദ്യത്തെ ദിവസംതന്നെ പ്രണയത്തിലായി എന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമാണ്. ഞങ്ങൾക്ക് പരസ്പരം ഇഷ്ടം തോന്നി. നോട്ടങ്ങളിൽ ആ ഇഷ്ടം പറഞ്ഞു. അച്ഛനായിരുന്നു എന്റെ കൂടെ വർക്കിന് വന്ന് കൊണ്ടിരുന്നത്.

അന്ന് രാത്രി തന്നെ അച്ഛനോട് അദ്ദേഹം നേരിട്ട് സംസാരിച്ചു. എപ്പോഴെങ്കിലും മകളെ ആർക്കെങ്കിലും കെെപിടിച്ച് കൊടുക്കുകയാണെങ്കിൽ ഇങ്ങനെയൊരാളുണ്ടെന്ന് അങ്കിൾ ഓർക്കണം എന്ന് പറഞ്ഞു. അച്ഛനും ഭയങ്കര അതിശയമായി. ഇത് മുന്നേയുള്ള പ്രണയമാണെന്ന് അച്ഛന് തോന്നിയിരിക്കാം. ആദ്യമായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അച്ഛനോട് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഇഷ്ടം കുറേക്കൂടി തോന്നി. പെെങ്കിളി പ്രണയത്തിലേക്കൊന്നും പോയില്ല. പിന്നെ അധിക നാളൊന്നും അച്ഛനും അമ്മയും നീട്ടിവെച്ചില്ല.

ആറ് മാസത്തിനുള്ളിൽ വിവാഹനിശ്ചയം നടന്നു. എൻ​ഗേജ്മെന്റ് കഴിഞ്ഞ് മൂന്ന്മാ സത്തിന് ശേഷം കല്യാണം നടന്നു. 21ാം വയസിലായിരുന്നു വിവാഹമെന്നും സോന നായർ ഓർത്തു. പിന്നെ വീടും കുടുംബവുമായി. അതിനിടയിൽ ഒരുപാട് വർക്കുകൾ വന്നു. അദ്ദേഹം ഒന്നിനും തടസമായില്ല. നല്ല ഫ്രീഡം തരുന്ന വ്യക്തിയാണ്. ഞങ്ങൾ തമ്മിൽ ഭയങ്കര അണ്ടർ സ്റ്റാൻഡിം​ഗ് ആണ്. 29ാമത്തെ വിവാഹ വാർഷികം ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. അദ്ദേഹം ടെക്നീഷ്യനും ഞാൻ ആർട്ടിസ്റ്റുമാണ്.

content highlight: Sona Nair