Kerala

ആലപ്പുഴയിലെ തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി – Alappuzha fraud case

ആലപ്പുഴ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍ സ്ഥാപകനും യുക്തിവാദി നേതാവുമായ സനല്‍ ഇടമറുക് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഒരേ കുറ്റത്തിന് രണ്ട് കോടതികളിൽ വിചാരണ നേരിടേണ്ടതില്ലെന്ന വാദം ഉന്നയിച്ചാണ് സനല്‍ ഇടമറുകിന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. ഇതേ വഞ്ചനാകേസിൽ ഫിൻലാൻഡിലെ ഹെൽസിങ്കി ജില്ലാ കോടതി തന്നെ ശിക്ഷിച്ചിട്ടുണ്ടെന്ന് സനല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആലപ്പുഴ സ്വദേശിനിയായ പ്രമീളാ ദേവി നൽകിയ വിസാ തട്ടിപ്പ് പരാതിയിലാണ് സനൽ ഇടമറുകിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസ് നിലവിൽ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമറുകിനെ പോളണ്ട് പോലീസ് ഇന്റർപോൾ പുറപ്പടിവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തിരുന്നു. അതിനാൽ ഇയാളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്നും പ്രമീള ദേവിയുടെ അഭിഭാഷകർ വ്യക്തമാക്കി.

story highlight: Alappuzha fraud case