വയോധിക മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ചെറുമകന്‍ അറസ്റ്റിൽ. കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം മണിയറ വീട്ടില്‍ കാര്‍ത്യായനിയമ്മയാണ് മരിച്ചത്. സംഭവത്തില്‍ ചെറുമകന്‍ റിജുവിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കാര്‍ത്യായനിയമ്മയെ പരിചരിക്കുന്ന ഹോം നഴ്‌സ് ഉദയഗിരി തെമ്മാര്‍ക്കാട്ടെ അമ്മിണി രാധാകൃഷ്ണന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.
മേയ് 11-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വത്ത് വീതംവെച്ചപ്പോള്‍ കാര്‍ത്യായനിയമ്മയുടെ വീട് ലീലയ്ക്കാണ് നല്കിയത്. എന്നാല്‍ ആ വീട് ഇവര്‍ വാടകയ്ക്ക് നല്കി കാര്‍ത്യായനിയമ്മയെ റിജുവിന്റെ വീട്ടിലാക്കി. ഈ വൈരാഗ്യത്തിൽ മർദിച്ചു എന്നാണ് നിഗമനം. കാര്‍ത്യായനിയമ്മയുടെ മകള്‍ ലീലയുടെ മകനാണ് റിജു. റിജുവിനെ റിമാന്‍ഡ് ചെയ്തു.
STORY HIGHLIGHT: elderly woman died