ചേരുവകൾ
1-പച്ച മാങ്ങ – 1 എണ്ണം
2-പഴുത്ത മാങ്ങ – 3 എണ്ണം
3-പഞ്ചസാര – 1.5 കപ്പ്
4-വെള്ളം – 1/4 കപ്പ് മിശ്രിതമാക്കാൻ
5-വെള്ളം – 3/4 മുതൽ 1 കപ്പ് വരെ
6-വിനാഗിരി / ചെറുനാരങ്ങ നീര്- 3 ടീസ്പൂൺ
ഫ്രൂട്ടിക്ക്: –
1-ഫ്രൂട്ടി മിക്സ് – 1 കപ്പ്
2 തണുത്ത വെള്ളം – 3 കപ്പ്
തയ്യാറാക്കുന്ന വിധം:-
1- പച്ചമാങ്ങയും പഴുത്ത മാങ്ങയും പഞ്ചസാരയും കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക
2-അരച്ചെടുത്ത മിശ്രിതം ഒരു കടായിലേക്ക് ഒഴിക്കുക ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ചൂടാക്കി എടുക്കണം. അരച്ച കൂട്ടിന് നല്ല കട്ടി ഉണ്ടെങ്കിൽ ഒന്നേകാൽ കപ്പ് വരെ ഒക്കെ വെള്ളം ചേർക്കാം . ഏകദേശം ഒരു 7 മിനിറ്റോളം മീഡിയം തീയിൽ തിളപ്പിച്ച് എടുക്കുക. ഈ മിശ്രിതം നല്ല തിളങ്ങുന്ന ഒരു രൂപത്തിലേക്ക് ആണ് ആയി വരേണ്ടത്
3 – ഇനി നമുക്കത് അരിച്ചെടുക്കാം
4- ഒരു കണ്ടെയ്നറിൽ ആക്കി നിങ്ങൾക്ക് സൂക്ഷിക്കാം
5- ഇതിൽ നിന്ന് കൂട്ടി ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെ നോക്കാം
6- ഉണ്ടാക്കിയ മിശ്രിതത്തിൽ നിന്ന് ഒരു കപ്പ് എടുത്ത് ഇതിലേക്ക് മൂന്ന് കപ്പ് ഐസ് വാട്ടർ കൂടി ചേർത്ത് ഡയല്യൂട്ട് ചെയ്ത് നമുക്കിത് ഉപയോഗിക്കാം