1-ചക്കയുടെ പൾപ്പ് – 2 കപ്പ്
2-ശർക്കര – 4 കട്ട
3-വെള്ളം – 1 കപ്പ്
4-കട്ടിയുള്ള തേങ്ങാപ്പാൽ – 1 കപ്പ്
5-ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
6-നെയ്യ് – 2 ടീസ്പൂൺ
7-കശുവണ്ടിപ്പരിപ്പ് – 2 ടീസ്പൂൺ
1-ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക
2-ഒരു കപ്പ് കട്ടി തേങ്ങപാലിലേക്ക് രണ്ട് കപ്പ് അരച്ച ചക്ക മിശ്രിതവും ശർക്കരപ്പാനിയും ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക.
3- കൂട്ടു നന്നായി മിക്സ് ആയതിനുശേഷം അടുപ്പിൽ വെച്ച് കുറുക്കി എടുക്കുക
4- കുറുകി വരുന്നതിന്റെ ഇടക്ക് ഏലക്കാപൊടി ചേർക്കുക . കൂടെ ഇടവിട്ട് നെയ്യും ഒഴിച്ചു കൊടുക്കുക . മൊത്തം 2 ടേബിൾ സ്പൂൺ നെയ്യ് മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്
5- നല്ലപോലെ കട്ടിയായി വന്നാൽ കാഷ്യുനട്ട് അരിഞ്ഞതും ചേർത്ത് കൊടുക്കുക
6- ഹലുവ പരുവത്തിൽ കട്ടിയായ കൂട്ട് ഒരു പാത്രത്തിൽ ഒഴിച്ച് തണുക്കാൻ വയ്ക്കുക
7- തണുത്തതിനുശേഷം കട്ട് ചെയ്തു ഉപയോഗിക്കാം