ചേരുവകൾ
നന്നായി പഴുത്ത മാങ്ങ -2 എണ്ണം
പഞ്ചസാര ആവശ്യത്തിന്
വിപ്പിംഗ് ക്രീം -1/3 കപ്പ്
കൺഡെൻസ്‌ഡ് മിൽക്ക് ആവശ്യത്തിന്
ജെലാറ്റിൻ -11/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. മാങ്ങ തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കുക.
2. ജെലാറ്റിനിൽ 1 ടേബിൾ സ്പൂൺ വെള്ളമൊഴിച്ചു കുതിരാനായി 10 മിനുട്ട് മാറ്റി വെക്കാം.
3. കുറച്ചു മാങ്ങാ കഷ്ണങ്ങൾ മാറ്റി വെച്ച ശേഷം ബാക്കിയുള്ളത് മിക്സിയുടെ ജാറിൽ ഇട്ട് ആവശ്യത്തിന് പഞ്ചസാരയും ചേർത്തു അരച്ചെടുക്കുക.
4. കുതിർത്ത ജെലാറ്റിൻ ഉള്ള പാത്രം ചൂടുള്ള വെള്ളത്തിൽ ഇറക്കി വെച്ചു ഉരുക്കിയെടുക്കുക (ഡബിൾ ബോയിലിംഗ്)
5. ഉരുക്കിയ ജെലാറ്റിനിൽ നിന്നും 1 ടീസ്പൂൺ മാങ്ങ അരച്ചതിലേക്ക് ചേർത്തു മിക്സ് ചെയ്യുക.
6. ഇനി ഏത് മോൾഡിലാണോ സെറ്റ് ചെയ്യുന്നത് (ഞാൻ ഗ്ലാസിൽ ആണ് സെറ്റ് ചെയ്തത്)അതിലേക്ക് ഫസ്റ്റ് ലയെർ ആയി 1 ടേബിൾ സ്പൂൺ മംഗോ പൾപ്പ് ചേർത്തു കൊടുക്കുക.
6. ഇനി വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്ത് അതിലേക്ക് ബാക്കിയുള്ള മാങ്ങ അരച്ച മിക്സും മധുവരത്തിനാവശ്യമായ കൺടെൻസ്ഡ് മിൽക്കും ഉരുക്കിയ ജെലാറ്റിനും എല്ലാം ചേർത്തു യോജിപ്പിച്ചു ഒരു പൈപ്പിങ് ബാഗിലാക്കി രണ്ടാമത്തെ ലയെർ ആയി മംഗോ മിക്സിന്റെ മുകളിലേക്ക് പൈപ്പ് ചെയ്യുക.
7. ഇനി ഇതിന്റെ മുകളിലായി മാങ്ങാ കഷ്ണങ്ങൾ ഇട്ട് കൊടുത്ത് ഫ്രിഡ്ജിൽ ഒരു 4 മണിക്കൂർ വെച്ച് തണുപ്പിച്ചു സെർവ് ചെയ്യാം.