ചേരുവകൾ :
ഒറിയോ ബിസ്ക്കറ്റ് -2 ചെറിയ പാക്ക്
ബട്ടർ -60gm
വാനില ഐസ്ക്രീം -500 ml
ഉണ്ടാക്കുന്ന വിധം :
1. ആദ്യം ഓറിയോ ബിസ്ക്കറ്റ് ക്രീമോടു കൂടെ തന്നെ നന്നായിട്ട് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക അതൊരു ഒന്നര പാക്കറ്റ് ആണ് ഞാൻ എടുത്തിട്ടുള്ളത്
2. അതിലേക്ക് 60ഗ്രാം ബട്ടർ മെൽറ്റ് ചെയ്തതിനുശേഷം അതിലേക്ക് ഒഴിച്ച് നന്നാക്കി മിക്സ് ചെയ്ത് എടുക്കുക
3. ഇനി നമുക്ക് ഒരു ചീസ് കേക്കിന്റെ മോൾഡ് എടുക്കുക അതിലേക്ക് ബട്ടർ പേപ്പർ വെച്ച് അതിലേക്ക് ഒറിയോയുടെ മിക്സ് പകുതി ഇട്ടുകൊടുക്കുക
4. അതൊരു സ്പാച്ചുല വെച്ച് നന്നാക്കി അമർത്തി കൊടുക്കുക എന്നിട്ട് ഒന്ന് കുറച്ച് സമയം സെറ്റാകാൻ വേണ്ടി മാറ്റിവെക്കാം
5. ഇനി നമുക്ക് ഇഷ്ടമുള്ള ഏതെങ്കിലും ബ്രാൻഡിന്റെ വാനില ഐസ്ക്രീം എടുക്കുക നമുക്ക് വേണമെന്നുണ്ടെങ്കിൽ ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കി എടുത്താലും മതി
6. ബാക്കിയുള്ള ഓറിയോ ബിസ്ക്കറ്റ് ചെറിയ പീസ് ആയിട്ട് കട്ട് ചെയ്ത് അതിലേക്ക് ഇട്ടതിനുശേഷം മിക്സ് ചെയ്തെടുക്കുക
7. ഈയൊരു ഐസ്ക്രീം വിസ്‌ക് വെച്ചിട്ട് നന്നായിട്ട് ക്രീമി ആക്കി എടുക്കണം അതിനുശേഷം വേണം ബിസ്ക്കറ്റ് ചേർത്തുകൊടുക്കാൻ വേണ്ടിയിട്ട് ,എന്നിട്ട് ഇത് നമുക്ക് സെക്കന്റ് ലെയർ ആയിട്ട് കേക്ക് മോൾഡിലേക്ക് ഒഴിച്ച് കൊടുക്കാം
8. ഇതിനുശേഷം ഇത് ഫ്രീസറിൽ വെച്ചു ഒന്ന് സെറ്റ് ആയതിനുശേഷം ലാസ്റ്റ് ലെയറായിട്ട് ഓറിയോ ബിസ്കറ്റിന്റെ ബാക്കിയുള്ള മിക്സ് മുകളിൽ മുഴുവനായിട്ടും സ്പ്രെഡ് ചെയ്തിട്ട് നന്നായിട്ട് സ്പാച്ചുല വച്ച് അമർത്തി കൊടുക്കുക
9. മിനിമം ഒരു ആറു മണിക്കൂറെങ്കിലും ഫ്രീസറിൽ വച്ച് സെറ്റ് അതിനുശേഷം നമുക്ക് കട്ട് ചെയ്തിട്ട് എടുക്കാം,