ചേരുവകൾ
കാരറ്റ് -4 എണ്ണം (ഇടത്തരം വലുപ്പമുള്ളത് )
പഞ്ചസാര ആവശ്യത്തിന്
എലക്കായ -2 എണ്ണം
പാൽ – 500 മില്ലി
ചൈനാഗ്രാസ്സ് -10ഗ്രാം
വെള്ളം -200 മില്ലി (ചൈനാഗ്രാസ്സ് ഉരുക്കാൻ )
കണ്ടെൻസ്ഡ് മിൽക്ക് -200ഗ്രാം
നെയ്യ് -1 ടീസ്പൂൺ (കാരറ്റ് വഴറ്റാൻ )
തയ്യാറാക്കുന്ന വിധം
1. ചൈനാഗ്ഗ്രാസ്സ് കുതിരാനായി വെള്ളമൊഴിച്ചു മാറ്റിവെക്കുക.
2. മൂന്ന് കാരറ്റ് തൊലി കളഞ്ഞു ചെറുതായി കട്ട് ചെയ്ത് ഏലക്കായയും 1/2 ഗ്ലാസ്സ് വെള്ളവുമൊഴിച്ചു വേവിക്കുക.
3. ഒരു കാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കുക. ഇത് ഒരു പാനിൽ നെയ്യൊഴിച്ചു അതിലേക്കിട്ട് 2 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി വഴറ്റി മാറ്റി വെക്കുക.
4. വേവിച്ച കാരറ്റ് ചൂടാറിയ ശേഷം മിക്സിയുടെ ജാറിലേക്കിട്ട് നന്നായി അരച്ചെടുത്തു ഒരു പാനിലേക്ക് മാറ്റി ഇതിലേക്ക് പാലും കണ്ടെൻസ്ഡ് മിൽക്കും ആവശ്യത്തിന് പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അടുപ്പിൽ വെച്ചു ഇളക്കുക.
5. ഇതേ സമയം തന്നെ കുതിർത്ത ചൈനാഗ്രാസും ആ വെള്ളത്തോട് കൂടി മറ്റൊരു പാനിൽ ഒഴിച്ചു അടുപ്പിൽ വെച്ചു ഉരുക്കിയെടുക്കുക.
6. കാരറ്റ് മിക്സ് ചൂടായി ആവി നന്നായി വരുന്ന സമയത്തു (തിളക്കുന്നതിനു മുൻപ്)ഉരുക്കിയ ചൈനാഗ്രാസ് ചേർത്തു ഒരു മൂന്ന് മിനുട്ട് നന്നായി ഇളക്കുക. ചൈനാഗ്രാസ്സൊക്കെ ഇതിൽ നന്നായി യോജിച്ചു വന്ന ശേഷം തീ ഓഫ് ചെയ്ത് ചൂടോട് കൂടി തന്നെ ഏത് പാത്രത്തിലാണോ സെറ്റ് ചെയ്യുന്നത് അതിലേക്ക് ഒഴിക്കുക.
7. ഒരു 10 മിനുട്ടിന് ശേഷം വഴറ്റിയ കാരറ്റ് ഇതിന്റെ മുകളിൽ വിതറികൊടുത്ത ശേഷം നന്നായി ചൂടാറിയിട്ട് ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചെടുക്കുക. നാലോ അഞ്ചോ മണിക്കൂർ കൊണ്ട് നന്നായി സെറ്റാവും.
എന്നിട്ട് ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് കഴിക്കാം.