Food

ചപ്പാത്തി എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചപ്പാത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ഗോതമ്പ് പൊടി- 1കപ്പ്
  • ഉപ്പ് – 3/4 ടീ സ്പൂൺ
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ (ഓയിലും ഉപയോഗിക്കാവുന്നതാണ്)
  • വെള്ളം – 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ മാത്രം ഗോതമ്പ് പൊടി എടുക്കുക ഒപ്പം മുക്കാൽ ടീ സ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. അതിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. വെള്ളം കുറേശ്ശെ ഒഴിച്ച് വേണം ഇളക്കാൻ ഇല്ലെങ്കിൽ മാവ് കട്ടപിടിക്കും. ഇനി ഇത് മീഡിയം ഫ്ലെയിമിൽ തിളപ്പിക്കണം. അതിനുശേഷം ആ ചൂടുവെള്ളത്തിലേക്ക് ഗോതമ്പ് പൊടി ചേർക്കുക. ​ഗോതമ്പ് പൊടി മിക്സ് ചെയ്തതിനു ശേഷം വെള്ളത്തിന്റെ ചൂട് കുറഞ്ഞാൽ കൈകൊണ്ട് തന്നെ മാവ് കുഴച്ചെടുക്കാം. അതിനു ശേഷം ഇത് ഉരുളകളാക്കി പരത്തി പാനിൽ ചുട്ടെടുക്കാം. പിന്നീട് ആവശ്യമെങ്കിൽ ചപ്പാത്തിയിൽ എണ്ണ പുരട്ടാം. സാധാരണ ഉണ്ടാക്കുന്നതിലും സോഫ്റ്റായ ചപ്പാത്തി ഇങ്ങനെ തയാറാക്കാം.