Kerala

നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി – well collapsed worker died

കോഴിക്കോട് വടകര അഴിയൂരില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. കണ്ണൂര്‍ കരിയാട് പടന്നക്കര മുക്കാളിക്കല്‍ രതീഷാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വേണുവിനെ ആശുപത്രിയിലേക്ക് മാറ്റി. ആറ് തൊഴിലാളികളാണ് സംഭവസ്ഥലത്ത് പണിയെടുത്തുകൊണ്ടിരുന്നത്. എന്നാൽ അപകടത്തെ തുടർന്ന് രണ്ടുപേർ മണ്ണിനടിയില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന വേണുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൂന്നോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് രതീഷിന്റെ മൃതദേഹം കണ്ടെടുക്കനായത്. ശകതമായ മഴയെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഘനനം പോലെയുള്ള ജോലികള്‍ നിര്‍ത്തിവെക്കണമെന്ന് ജില്ലാ കളക്ടര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ച് കിണർ നിർമാണത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് അപകടം നേരിടേണ്ടി വന്നത്.

STORY HIGHLIGHT: well collapsed worker died