എവിടെയാണിത്?
തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് മേഘമല സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങളും ഏലക്കാടുകളും ഒക്കെയായി പതിനെട്ടു വളവുകളുള്ള ചുരം കയറി എത്തുന്ന മേഘമല ഭൂമിയിലെ പറുദീസ എന്നാണ് അറിയപ്പെടുന്നത്.
മൂന്നാറിനെ തോൽപ്പിക്കുന്ന സൗന്ദര്യം
മൂന്നാറിനെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് മേഘമലയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു ചെരിഞ്ഞ സ്ഥലത്ത് അടുക്കടുക്കായി വെച്ചിരിക്കുന്ന പോലെ തോന്നിക്കുന്ന തേയിലത്തോട്ടങ്ങൾ മാത്രം മതി മേഘമലയുടെ ഭംഗി തിരിച്ചറിയാൻ. എപ്പോളും വീശുന്ന തണുത്ത കാറ്റും മേഘങ്ങളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ ആകർഷണം.
കയ്യെത്തും ദൂരത്ത് മേഘങ്ങളെ കാണുവാൻ!!
കയ്യെത്തുന്ന ദൂരത്ത് മേഘങ്ങളെ കണ്ടിട്ടുണ്ടോ? ഒന്നു കയ്യെത്തി പിടിച്ചാൽ തൊട്ടുതലോടി പോകുന്ന മേഘങ്ങളെ കണ്ടിട്ടില്ലെങ്കിൽ എന്തൊരു നഷ്ടമായിരിക്കും? തേയിലത്തോട്ടങ്ങളെ തലോടി മലയുടെ മുകളിലേക്ക് പോകുന്ന മേഘങ്ങളെ കൺനിറയെ കാണാൻ ഒരിടമുണ്ട്.
പച്ചയുടെ വിവിധ രൂപങ്ങളില്‍ കയറിയിറങ്ങി കിടക്കുന്ന കുന്നുകളും അവയ്ക്കിടയിലെ തേയിലത്തോട്ടങ്ങളും കാടുകളും ഒക്കെ ചേരുന്ന മേഘമലയെ അറിയാം…
എവിടെയാണിത്?
തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് മേഘമല സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങളും ഏലക്കാടുകളും ഒക്കെയായി പതിനെട്ടു വളവുകളുള്ള ചുരം കയറി എത്തുന്ന മേഘമല ഭൂമിയിലെ പറുദീസ എന്നാണ് അറിയപ്പെടുന്നത്.
മൂന്നാറിനെ തോൽപ്പിക്കുന്ന സൗന്ദര്യം
മൂന്നാറിനെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് മേഘമലയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു ചെരിഞ്ഞ സ്ഥലത്ത് അടുക്കടുക്കായി വെച്ചിരിക്കുന്ന പോലെ തോന്നിക്കുന്ന തേയിലത്തോട്ടങ്ങൾ മാത്രം മതി മേഘമലയുടെ ഭംഗി തിരിച്ചറിയാൻ. എപ്പോളും വീശുന്ന തണുത്ത കാറ്റും മേഘങ്ങളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ ആകർഷണം.
അടിവാരത്തിൽ നിന്നും മലയിലേക്ക്
മേഘമലയിലേക്കുള്ള റൂട്ടുകളെല്ലാം വന്നു നിൽക്കുന്നത് ചിന്നമണ്ണൂർ എന്ന സ്ഥലത്താണ്. ഇവിടെ നിന്നുമാണ് മേഘമലയുടെ ഉയരങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. മേഘമലയുടെ അടിവാരം എന്നു വേണമെങ്കിൽ വികസനം ഒന്നും അധികം എത്താത്ത, തമിഴ് ഗ്രാമങ്ങളുടെ നേർപ്പതിപ്പായ ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. ചിന്നമണ്ണൂരിൽ നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഇവിടെ നിന്നും നാലുമണിക്കുള്ള ആദ്യ ബസ് ഒഴികെ മറ്റൊരു ബസും പ്രത്യേക സമയക്രമം പാലിക്കാത്തതിനാൽ സ്വന്തമായി വണ്ടിയെടുത്ത് ഇവിടെ വരുകയായിരിക്കും നല്ലത്.
18 വളവുകൾ
ചിന്നമണ്ണൂരിൽ നിന്നും മേഘമലയിലേക്കുള്ള യാത്ര 18 വളവുകളിലൂടെയാണ് മുന്നേറുന്നത്. കുറിഞ്ഞിപ്പൂവിന്റെ പേരിൽ തുടങ്ങി മുല്ല, തുമ്പ, വാക, പിച്ചി, കൂവളം, മല്ലിക താമര വരെയുണ്ട് ഇവിടുത്തെ കൊടും വളവുകൾക്ക് പേരായി.
തേയിലത്തോട്ടത്തിനു നടുവിലെ തടാകം
മേഘമല എന്നു കേൾക്കുമ്പോൾ തന്നെ ഓർമ്മ വരിക എപ്പോഴോ കണ്ടു മറന്ന ഒരു ചിത്രമാണ്. തേയിലത്തോട്ടങ്ങൾക്കു നടുവിൽ മേഘങ്ങളാൽ മൂടപ്പെട്ടു കിടക്കുന്ന ഒരു ജലാശയം. മേഘമലയിലെ ഏറ്റവും വലിയ ആകർഷണവും ഇതുതന്നെയാണ്.
മഹാരാജാമേട് വ്യൂ പോയിന്റ്
മേഘമലയിലെത്തിയാൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മഹാരാജാമേട് വ്യൂ പോയിന്റ്. ഇവിടുത്തെ എസ്റ്റേറ്റ് റോഡിൽ കൂടി ഏഴെട്ടു കിലോമീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ വ്യൂ പോയിന്‍റിലെത്താം. വെണ്ണിയാർ ഡാമിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. താഴ്വാരത്തിന്റെ കാഴ്ചയാണ് ഇവിടെ നിന്നും കാണാൻ സാധിക്കുക. ഇതിന്റെ തൊട്ടു മുകളിൽ മഹാരാജയമ്മൻ കോവിലും ഇരവങ്കലാർ ഡാമുമുള്ളത്.
മേഘമലൈ വെള്ളച്ചാട്ടം
സുരുളി വെള്ളച്ചാട്ടമാണ് മേഘമലൈ വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. മേഘമലയിലെ കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന സുരുളി നദിയാണ് സുരുളി വെള്ളച്ചാട്ടത്തിന്റെ കേന്ദ്രം.