അറബിക്കടലില്‍ അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോകള്‍. കപ്പൽ ചരിഞ്ഞതായും കപ്പലിൽനിന്നു കുറച്ച് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണതായുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടാല്‍ അടുത്തേക്ക് പോകുകയോ ഇതില്‍ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
മറൈന്‍ ഗ്യാസ് ഓയില്‍, സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ അടക്കമുള്ള വസ്തുക്കളാണ് കണ്ടെയ്നറുകള്‍ക്കുള്ളിലെന്നാണ് പ്രാഥമിക വിവരം. എന്നാൽ സംശയകരമായ വസ്തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്പർശിക്കരുതെന്നും വിവരം പൊലീസിലോ 112ലോ അറിയിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.
കണ്ടെയ്നറുകള്‍ തുറന്ന് പരിശോധിച്ചാല്‍ മാത്രമേ ഉള്ളിലുള്ള വസ്തുക്കളെ സംബന്ധിച്ച് വ്യക്തത ഉണ്ടാവൂ.
STORY HIGHLIGHT: arabian sea kerala ship accident