Recipe

ഒരു കോഴിയെ നാല് പീസായിട്ടും പൊരിക്കാം..

ചേരുവകൾ

കുഞ്ഞിക്കോഴി -4 എണ്ണം (4 പീസായിട്ട് കട്ട് ചെയ്തത് )
വിനാഗിരി -2 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളുത്തുള്ളി അരച്ചത് -11/2 ടേബിൾസ്പൂൺ
ഇഞ്ചി അരച്ചത് -11/2 ടേബിൾസ്പൂൺ
നാരങ്ങാനീര് -1 ടേബിൾസ്പൂൺ
പെരും ജീരകം -1 ടീസ്പൂൺ (മുഴുവനായി)
മഞ്ഞൾപൊടി -1 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ (എരിവുള്ളത് )
കാശ്മീരി മുളക് പൊടി -2 ടേബിൾ സ്പൂൺ
അരിപ്പൊടി – 3 ടേബിൾസ്പൂൺ
കറിവേപ്പില
എണ്ണ പൊരിക്കാൻ

തയ്യാറാക്കുന്ന വിധം

1. ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം വാർത്തെടുത്ത ശേഷം ഇതിലേക്ക് വിനാഗിരി ചേർത്തു മിക്സ് ചെയ്ത് ഒരു പത്തു മിനുട്ട് മാറ്റി വെക്കുക.

2. പത്തു മിനുട്ടിനു ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചതും ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടികളും നാരങ്ങാനീരും അരിപ്പൊടിയും പെരും ജീരകവും ചേർത്തു നന്നായി കുഴച്ചെടുത്തു 1 മണിക്കൂർ മാറ്റി വെക്കുക.

3. ഒരു മണിക്കൂറിനു ശേഷം നല്ല ചൂടായ എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കാം , എണ്ണയിലിട്ട ഉടനെ തന്നെ മറിച്ചിടാനോ ഇളക്കാനോ പാടില്ല, ഒരു സൈഡ് മൂത്തു വന്ന ശേഷം മറിച്ചിട്ട് പൊരിച്ചെടുക്കാം

4. ചിക്കൻ മൂത്തു വന്നു തുടങ്ങുന്ന സമയത്തു കറിവേപ്പില കൂടി ചേർത്തു പൊരിച്ചു കോരിയെടുക്കാം.