വേനൽക്കാലത്ത് ശരീരത്തിൽ ജലംശം നിൽക്കാൻ ഏറ്റവും മികച്ച പഴമാണ് തണ്ണിമത്തൻ. ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന തണ്ണിമത്തൻ കൊണ്ട് രുചികരമായ ഒരു ഷേക്ക് തയ്യാറാക്കിയാലോ.
ചേരുവകൾ
- തണ്ണിമത്തൻ – 2 കപ്പ്
- മിൽക്ക് മെയ്ഡ് – 2 ടേബിൾ സ്പൂൺ
- ഏലക്ക – 1
- പഞ്ചസാര – ആവശ്യത്തിന്
- പാൽ – 750 ml
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് കുരുകളഞ്ഞ ഒരു കപ്പ് തണ്ണിമത്തൻ, മിൽക്ക് മെയ്ഡ്, ഏലക്ക, മധുരത്തിന് ആവശ്യത്തിന് പഞ്ചസാര, പാൽ എന്നിവ ചേർത്ത് നന്നായി അരക്കിച്ചെടുക്കുക. ശേഷം ഒരു ബൗളിൽ ഒരു കപ്പ് തണ്ണിമത്തൻ നന്നായി ഉടച്ചെടുക്കുക ശേഷം അരച്ചെടുത്ത തണ്ണിമത്തൻ ജ്യൂസ് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്ത കുടിക്കുക.
STIRY HIGHLIGHT: Watermelon Milkshake