വളരെ പെട്ടന്ന് തന്നെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന എന്നാൽ വളരെ രുചികരമായ അവിൽ തെങ്ങ വെച്ചുള്ള ഒരു കിടിലൻ റെസിപ്പി. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന അവിൽ തേങ്ങ ലഡ്ഡു. ഇനി വളരെ എളുപ്പമായി നിങ്ങളുടെ വീടുകളിൽ തന്നെ ഉണ്ടാക്കിയെടുക്കാം. വൈകുന്നേരങ്ങളിലെ ചായക്ക് കൂടുതൽ സ്വദിഷ്ടമായ വിഭവമാണിത്. ആദ്യം തന്നെ പാൻ ചൂടാക്കി അതിലേയ്ക് അവിൽ, തേങ്ങ എന്നിവ ഇട്ട് നല്ലപോലെ ചൂടാക്കി ഇളക്കുക.
തീ കുറച്ചിട്ട് വേണം ചെയ്യാൻ. എന്നിട്ട് ചൂടാറാനായി മാറ്റി വെക്കുക. പിന്നീട് മിക്സിയുടെ ജാറിൽ ഇട്ട് ചെറിയ രീതിയിൽ എന്നാൽ നല്ലോണം പൊടിയാനും പാടില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. ശേഷം അതേ പാനിൽ വെല്ലം ചെറുതായി പൊടിച്ചിട്ട് അതിലേയ്ക് ആവിശ്യത്തിന് കുറുക്കുവാൻ മാത്രം വരുന്ന വെള്ളം ചേർക്കുക. പിന്നീട് തണുത്തതിന് ശേഷം വെല്ലം ലായനി അരിച്ചെടുക്കുക. ശേഷം അത് വീണ്ടും കുറുക്കി നേരത്തെ മാറ്റിവെച്ച പൊടിച്ച അവിൽ മിക്സ് മുഴുവനായി അതിലേയ്ക് ചേർത്ത് നല്ലപോലെ ഇളക്കുക.