ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ. ബിജെപി നേതാവ് രവി ശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള അവസാന സംഘം ഇന്ന് ഡൽഹിയിൽ നിന്ന് യാത്ര തിരിക്കും.
ഫ്രാൻസിലേക്ക് ആണ് ആദ്യം സംഘം പോവുക. അതേസമയം മറ്റ് സംഘങ്ങൾ വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വം ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയാണ്.
ഡിഎംകെ നേതാവ് കനിമൊഴി നയിക്കുന്ന സംഘം ഇന്ന് സ്ലോവേനിയ സന്ദർശിക്കും.ശശി തരൂർ നയിക്കുന്ന സംഘം ഗയാനയിൽ വിവിധ പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും.
ഇതിനോടകം റഷ്യ, ജപ്പാൻ,യുഎഇ തുടങ്ങിയ പ്രതിനിധി സംഘം സന്ദർശിച്ച രാജ്യങ്ങൾ ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്