Kerala

കലിതുള്ളി കടലും! കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ആഢംബര കപ്പല്‍ പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു | Kochi

എറണാകുളം: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ച് മടങ്ങി. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്‍റെ നെഫര്‍ ടിറ്റി എന്ന കപ്പലാണ് യാത്ര ഉപേക്ഷിച്ചത്.

കടല്‍ പ്രക്ഷുബ്ദമായ സാഹചര്യത്തിലാണ് കപ്പല്‍ യാത്ര ഉപേക്ഷിച്ച് മടങ്ങിയത്. ഇന്ന് വൈകീട്ട് നാലുമണിയോടെ കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ നിന്നാണ് നെഫര്‍ ടിറ്റി യാത്ര പുറപ്പെട്ടത്. അഞ്ചുമണിക്കൂറായിരുന്നു കപ്പലിന്റെ യാത്ര. ഒന്‍പതുമണിയോടെ തിരിച്ച് എത്തേണ്ടിയിരുന്ന കപ്പല്‍ 2 മണിക്കൂറിനുളളില്‍ തന്നെ തിരികെയെത്തുകയായിരുന്നു. കടല്‍ പ്രക്ഷുബ്ദമായതോടെ കപ്പലിന് മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.

തുടര്‍ന്ന് ജീവനക്കാര്‍ ഈ വിവരം കെഎസ്‌ഐഎന്‍സിയെ വിവരമറിയിക്കുകയും തിരികെ മടങ്ങുകയുമായിരുന്നു.