പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടുവെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കൊപ്പം ഉണ്ടെന്നും നമ്മുടെ മക്കളെ ഉപദ്രവിക്കാൻ ആരെയും അനുവദിക്കില്ലെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി. പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സംവിധാനം ഒരു ഗവൺമെന്റിന്റെ മുഖമുദ്രയാണെന്നും ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ പോലീസിന്റെ പ്രവർത്തനം മികച്ചതാണെന്നും സംസ്ഥാന സർക്കാരിനെ ജനങ്ങൾ നോക്കി കാണുന്നത് പോലീസിലൂടെയാണെന്നും. വി.ശിവൻകുട്ടി പറഞ്ഞു.
നവകേരളത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ പൊതുജനവും സർക്കാറിനൊപ്പം കൈകോർത്തു. കേരളത്തിന്റെ കുതിപ്പ് ലോകം വരെ എത്തി. ആഗോള വിനോദ സഞ്ചാര കേന്ദ്രമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: 9 teachers fired pocso case