മലയാളികള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള നടനും സംവിധായകനുമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം.
ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ചെയ്ത ഒരുപാട് സിനിമകള്‍ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നാണു ഇപ്പോൾ താരം പറയുന്നത്.
പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെ…
‘ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ചെയ്ത ഒരുപാട് സിനിമകള്‍ ചെയ്യാന്‍ പാടില്ലായിരുന്നു. പക്ഷേ, അതില്‍ നിന്നൊക്കെ കുറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അതൊന്നും യാതൊരു പ്രയോജനവുമില്ലാത്ത അനുഭവങ്ങളായിരുന്നുവെന്ന് അഭിപ്രായപ്പെടാന്‍ കഴിയില്ല. പശ്ചാത്താപം സത്യത്തില്‍ ഇല്ല. പിന്നെ തീര്‍ച്ചയായും ഇന്ന് നിലനില്‍ക്കുന്ന സിനിമയിലൂടെ എനിക്ക് നടനായി വരാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്റെ കരിയര്‍ വേറൊരു രൂപത്തിലാകുമായിരുന്നു. പക്ഷേ, അത് ഇതിനെക്കാള്‍ നല്ലതായിരിക്കുമോ എന്നതിന് എനിക്ക് ഉറപ്പുമില്ല. ഞാന്‍ വന്ന കാലത്തിന്റെ അനുഭവസമ്പത്ത് എനിക്കുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.
Content highlight; Prithwiraj about movies