സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ നിന്ന് ഇന്ന് പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയായിരിക്കുകയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,950 രൂപയും ആയിട്ടുണ്ട്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന്റെ വില 71,920 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8990 രൂപയും ആയിരുന്നു.
വില കുറഞ്ഞാലും കൂടിയാലും പൊന്നൊരു സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എപ്പോഴും കാണുന്നത്.