സോയ ചങ്ക്സ് 10 മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ടുവച്ച ശേഷം നന്നായിട്ട് പിഴിഞ്ഞ് ഊറ്റി മാറ്റിവെക്കുകചൂടാറിയശേഷം ഇതിലേക്ക് മുട്ട കുരുമുളകുപൊടി മഞ്ഞൾപൊടി ഗരം മസാല കുറച്ച് മല്ലിപ്പൊടി പാകത്തിന് ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക ,ഇനി വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക മൂന്നാല് മിനിറ്റ് ഹൈ ഫ്ലെയ്മിൽ വച്ച് ഇളക്കികൊടുത്തുഒന്നുമൊരിയിപ്പിച്ചെടുത്താൽ
മാത്രം മതി,
ഇനി പൊരിച്ചെടുത്ത വെളിച്ചെണ്ണയിൽ നിന്നും കുറച്ചെടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറുതായി കട്ട് ചെയ്തതും നീളത്തിൽ അരിഞ്ഞ ഒരു സവാളയും ചേർത്ത് നന്നായി വഴറ്റിയെടുക്കുകവഴന്നു കഴിയുമ്പോൾ ഇതിലേക്ക്
മസാലപ്പൊടികൾ ചേർത്ത് കൊടുക്കുക എന്നിട്ട് ഒരു തക്കാളി കൂടി ചേർത്ത് നന്നായി സോഫ്റ്റ് ആകുന്നതുവരെ വഴറ്റിയെടുക്കുകനന്നായിട്ട് വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് നമ്മൾ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള സോയാചങ്ക്സ് ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം,ഇനി അടച്ചുവെച്ച് 5 മിനിറ്റ് ലോ ഫ്ലൈമിൽ ഇടയ്ക്കിടെ മിക്സ് ചെയ്ത് റെഡിയാക്കി എടുക്കാം ഇതിലേക്ക് കുറച്ച് മല്ലിയിലയും ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു അര മുറി നാരങ്ങ നീരും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത്സെർവ് ചെയ്യാംനല്ല അടിപൊളി രുചിയിലുള്ള സോയാചങ്ക്സ് ഡ്രൈ റോസ്റ്റ് മസാല റെഡി ആയിട്ടുണ്ട്