ചേരുവകൾ
പുഴുങ്ങിയ മുട്ട -2 എണ്ണം
സവാള പൊടിയായി അരിഞ്ഞത് -1 ചെറുത്
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
മല്ലിയില അരിഞ്ഞത് -1 ടേബിൾ സ്പൂൺ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -1 എണ്ണം
ഉപ്പ് പാകത്തിന്
കശ്‍മീരി മുളക് പൊടി -1 ടീസ്പൂൺ
ഗരം മസാലപ്പൊടി -1/2 ടീസ്പൂൺ
ചാറ്റ് മസാല -1/2 ടീസ്പൂൺ (optional)
ബ്രെഡ് പൊടി -1/4. കപ്പ്
മുക്കിയെടുക്കാനുള്ള മാവിന്,
മൈദ, കോൺഫ്ലോർ -1 ടേബിൾസ്പൂൺ വീതം
ഉപ്പ്
മുളക് പൊടി -1/2 ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
ബ്രെഡ് പൊടിച്ചത് കോട്ടിങ്ങിന്
തയ്യാറാക്കുന്ന വിധം
1. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്യുക.
2. ഇതിലേക്ക് സവാളയും പച്ചമുളകും മല്ലിയിലയും ഉപ്പും ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചതും ബ്രെഡ് പൊടിയും മുളക് പൊടിയും ഗരം മസാലയും ചാറ്റ് മസാലയും എല്ലാം കൂടി ചേർത്തു കുഴച്ചെടുക്കുക.
3. ഇനി കയ്യിൽ കുറച്ചു എണ്ണ പുരട്ടിയ ശേഷം ഈ മാവിൽ നിന്ന് കുറേശെ എടുത്ത് കയ്യിൽ വെച്ചു ഉരുട്ടി ചെറുതായൊന്ന് പരത്തി നടുവിൽ ഒരു ഹോൾ ഉണ്ടാക്കി വടയുടെ ഷേപ്പിൽ ആക്കുക.
4. ഇനി മൈദയും കോൺ ഫ്ലോറും ഉപ്പും മുളക് പൊടിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുറച്ചു ലൂസായ ഒരു മാവുണ്ടാക്കി ഇതിൽ വട മുക്കിയെടുത്ത ശേഷം ബ്രെഡ് പൊടിയിൽ കോട്ട് ചെയ്യുക.
5. ഇനി പാനിൽ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ അതിലേക്കിട്ട് ഒരു സൈഡ് മൂത്ത് വന്ന ശേഷം തിരിച്ചിട്ട് രണ്ടു സൈഡും മൊരിഞ്ഞു ബ്രൗൺ കളർ ആവുമ്പോൾ എടുക്കാം.