ചേരുവകൾ:
മത്തി – 1/4 കിലോ
ചെറിയുള്ളി – 10 എണ്ണം
തക്കാളി – 1
കുരുമുളക് – 1 1/2 ടേബിൾസ്പൂൺ
വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 6 അല്ലി
പച്ചമുളക് – 2
മഞ്ഞൾപ്പൊടി – 3/4 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
പുളി -ചെറിയ ചെറുനാരങ്ങ വലുപ്പത്തിൽ
ഉപ്പ്
വെള്ളം – 1 1/2 കപ്പ്
കറിവേപ്പില
വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം :
1- ആദ്യം ചെറിയുള്ളി തക്കാളി കുരുമുളക് എന്നിവ മിക്സിയുടെ ചെറിയ ജാറിൽ ഇട്ടിട്ട് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക
2- പിന്നെ ഒരു മൺചട്ടി വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിച്ചെടുക്കുക
3- അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും നീളത്തിൽ അരിഞ്ഞതും രണ്ട് പച്ചമുളകും ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക
4- അത് വഴന്നു വന്നശേഷം ആദ്യം നമ്മൾ അരചെടുത്തിട്ടുള്ള തക്കാളിയുടെയും ചെറിയ ഉള്ളിയുടെയും കുരുമുളകിന്റെയും പേസ്റ്റ് ചേർത്ത് തക്കാളിയുടെ പച്ചച്ചുവ മാറുവോളം വഴറ്റിയെടുക്കുക
5- വെളിച്ചെണ്ണ തെളിഞ്ഞു വന്നതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റിയെടുക്കുക
6- പിന്നെ അതിലേക്ക് പുളി വെള്ളവും ആവശ്യത്തിന് വെള്ളവും അതിലേക്ക് ആവശ്യമായിട്ടുള്ള ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് എടുക്കുക
7- തിളച്ചു വന്നതിനുശേഷം അതിലേക്ക് വൃത്തിയാക്കി വെച്ചിട്ടുള്ള മത്തി ഇട്ടു കൊടുക്കാം എന്നിട്ട് നന്നായിട്ട് തിളപ്പിച്ച് വറ്റിച്ചെടുക്കുക
8- അത് നന്നായിട്ട് വറ്റി വന്നതിനുശേഷം ഫ്ലെയിം ഓഫ് ചെയ്തതിനുശേഷം കുറച്ച് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും കൂടെ സ്പ്രെഡ് ചെയ്യുക,അവസാനമായി പച്ച വെളിച്ചെണ്ണ നിർബന്ധമായും ചേർക്കണേ എന്നാലേ നല്ലൊരു ടേസ്റ്റ് ഈ ഒരു മത്തി വറ്റിച്ചതിന് കിട്ടുകയുള്ളൂ