പാക്കിസ്ഥാനിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവച്ച സിആർപിഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ. മോത്തി റാം ജാട്ട് ആണ് അറസ്റ്റിലായത്. ഇയാൾ 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ ഇന്റലിജൻസ് ഓഫിസർമാരുമായി പങ്കുവച്ചിരുന്നു.
ഇയാൾ പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽ നിന്ന് ഫണ്ട് കൈപ്പറ്റി എന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. മോത്തി റാം ജാട്ടിനെ ഡൽഹിയിലെ പട്യാല ഹൗസ് കോടതി ജൂൺ 6 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
STORY HIGHLIGHT; nia arrest crpf officer