കര്‍ണാടകയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച മഠാധിപതി അറസ്റ്റില്‍. റായ്ബാഗ് താലൂക്കിലെ മേഘാലി ഗ്രാമത്തിലുള്ള രാമമന്ദിര്‍ മഠാധിപതി ഹത്യോഗി ലോകേശ്വര്‍ സ്വാമിയാണ് പിടിയിലായത്. ഇയാൾ പെൺകുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് റായ്ച്ചൂരിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടില്‍നിന്ന് മടങ്ങുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാഗല്‍കോട്ട് വനിതാ പോലീസ് സ്റ്റേഷനില്‍ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൻ മേലാണ് നടപടി.
STORY HIGHLIGHT: raping minor girl