കൂവ കിഴങ്ങ് പൊടി ഒരു പാത്രത്തിൽ എടുത്ത് വെള്ളം ചേർത്ത് കട്ടയില്ലാതെ കലക്കുക. ശർക്കര ഒരു പാത്രത്തിൽ അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. ഒരു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് കൂവ കലക്കിയത് അതിലേക്ക് ഒഴിക്കുക. ചെറുതീയിൽ തുടർച്ചയായി ഇളക്കുക.
കൂവ നന്നായി കുറുകി വരുമ്പോൾ ഉരുക്കി അരിച്ചുവെച്ച ശർക്കര പാനി ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് ഇളക്കി ചെറുതീയിൽ വേവിക്കുക. ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കി തീ അണയ്ക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടി, കിസ്മിസ് എന്നിവ വറുത്ത് പായസത്തിൽ ചേർക്കുക.
കൂവ കിഴങ്ങിൽ കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ദഹനത്തിനും ശരീരത്തിന് തണുപ്പ് കിട്ടുന്നതുമൊക്കെ നല്ലതാണ്.