ബീഫ് 200 ഗ്രാം,
മഞ്ഞൾപൊടി ഒരു ടീസ്പൂൺ,
ഉപ്പു പാകത്തിന്,
കുരുമുളകുപൊടി 3 ടീസ്പൂൺ,
ഗരംമസാലപ്പൊടി ഒരു ടീസ്പൂൺ,
വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ,
ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് 2 ടേബിൾസ്പൂൺ,
പച്ചമുളക് 4 എണ്ണം,
കറിവേപ്പില, മല്ലിയില ആവശ്യത്തിന്.
സവാള 2 എണ്ണം,
മുട്ട 4 എണ്ണം,
മൈദ കാൽ കപ്പ്,
പാൽ കാൽ കപ്പ്,
എണ്ണ 2 ടേബിൾ സ്പൂൺ,
നെയ്യ് 2 ടേബിൾ സ്പൂൺ,
പഞ്ചസാര ഒരു ടേബിൾ സ്പൂൺ,
ഏത്തപ്പഴം ഒരെണ്ണം,
തയാറാക്കുന്ന വിധം:-
ബീഫ്, കുറച്ച് മഞ്ഞൾപൊടിയും ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്ത് വേവിക്കുക. പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞ സവാളയിട്ട് വീണ്ടും വഴറ്റണം.
അതുകഴിഞ്ഞ് ബാക്കി മസാലപ്പൊടികളെല്ലാം ചേർത്ത് പച്ചമണം മാറുന്നതുവര വഴറ്റിയശേഷം ചിക്കിയെടുത്ത ബീഫ് ചേർക്കുക..
മിക്സിയിൽ മുട്ടയും മൈദയും പാലും പഞ്ചസാരയും കുറച്ച് ഉപ്പും ചേർത്ത് അടിച്ചെടുത്ത് കുറച്ച് എണ്ണയും തയാറാക്കിയ മസാലയും ചേർത്ത് ഇളക്കിയെടുക്കണം. പാനില്‍ കുറച്ച് നെയ്യൊഴിച്ച് തയാറാക്കിയ കൂട്ടു ചേർത്തു ചെറുതീയിൽ വേവിക്കുക. മുക്കാൽ വേവ് ആകുമ്പോൾ ഏത്തപ്പഴം നെയ്യിൽ വഴറ്റിയത് ചേർക്കണം. വെന്തു കഴിഞ്ഞ് വേറൊരു പാനിൽ ഇട്ട് മുകൾഭാഗം ഗോൾഡൻ കളർ ആകുന്നതുവരെ ചൂടാക്കാം.