മാങ്ങ കൊണ്ട് പല വിഭവങ്ങൾ ഉണ്ടാക്കി പരീക്ഷിക്കുന്നവരാക്കും നമ്മൾ. എന്നാൽ ഇന്ന് പഴുത്ത മാങ്ങ കൊണ്ട് ഒരു അടിപൊളി സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കിയാലോ.
ചേരുവകൾ
- മാമ്പഴം അരിഞ്ഞത് – 2 കപ്പ്
- പാൽ – 1/2 കപ്പ്
- യോഗട്ട് – 1 1/2 കപ്പ്
- തേൻ – 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
മാമ്പഴം അരിഞ്ഞ ശേഷം ഫ്രീസറിൽ വച്ച് നന്നായി തണുപ്പിക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് മാമ്പഴം, പാൽ, യോഗട്ട്, തേൻ എന്നിവ ഒന്നിച്ച് ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്തെടുക്കാം. ഇനി ഗ്ലാസ്സിലേക്ക് മാറ്റി കുടിക്കാം.
STORY HIGHLIGHT : mango smoothie