ചേരുവകൾ
റാഗി – 1 കപ്പ്
മുതിര – 1/4 കപ്പ്
ഉലുവ – 1 ടീസ്പൂൺ
ചോറ് – 1/2 കപ്പ്
ഉപ്പ് – പാകത്തിന്
ചെറിയ ഉള്ളി – 2
ജീരകം – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
റാഗി , മുതിര, ഉലുവ എന്നിവ നന്നായി കഴുകിയതിനു ശേഷം ചോറും ചേർത്ത് 5 മണിക്കൂർ കുതിരാൻ ഇടുക.5 മണിക്കൂറിനു ശേഷം മിക്സിയുടെ ഒരു ജാർ എടുത്തു അതിലേക്കു നേരത്തെ കുതിർത്തു വച്ച റാഗി , മുതിര, ഉലുവ, ഉപ്പ് എന്നിവയും കൂടെ ചെറിയ ഉള്ളിയും ജീരകവും ഇട്ട് നന്നായി അരച്ച് 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.8 മണിക്കൂറിനു ശേഷം നന്നായി പൊങ്ങി വന്ന മാവ് യോജിപ്പിച്ച ശേഷം ദോശ ചുടാം. ചൂടോടെ ചട്ണി കൂട്ടി വിളമ്പാം.