രണ്ടര കപ്പ് മൈദ, ഒരു ടീ സ്പൂൺ നെയ്യ് പാകത്തിന്, ഉപ്പ് എന്നിവ ചേർത്തിളക്കി ചെറു ചുടുവെള്ളത്തിൽ കുഴച്ചെടുക്കുക .
ചേരുവകൾ
ചിക്കൻ അല്ലെങ്കിൽ ബീഫ് 200 ഗ്രാം,
മഞ്ഞൾപൊടി കാൽ ടീസ്പൂൺ,
കുരുമുളകുപൊടി അര ടീസ്പൂൺ,
ഗരംമസാല കാൽ ടീസ്പൂൺ,
ഉപ്പു പാകത്തിന്,
ചേരുവകൾ കുക്കറിൽ വേവിച്ച് മിക്സിയിൽ ചതച്ചെടുക്കുക.
മസാല തയാറാക്കാൻ
എണ്ണ 4 ടീസ്പൂൺ,
സവാള 5 എണ്ണം,
പച്ചമുളക് 4 എണ്ണം,
ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ,
ഉപ്പു പാകത്തിന്,
കുരുമുളകുപൊടി കാൽ ടീസ്പൂൺ,
മഞ്ഞൾപൊടി കാൽ ടീസ്പൂൺ,
മല്ലിയില,
കറിവേപ്പില.
പാനിൽ എണ്ണയൊഴിച്ച് സവാള വഴറ്റി, പച്ചമുളക്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്തിളക്കി ഉപ്പും കുരുമുളകുപൊടിയും മഞ്ഞൾപൊടിയും ഇട്ട് വീണ്ടും വഴറ്റുക. ശേഷം മല്ലിയിലയും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങിവയ്ക്കണം.
തയാറാക്കിയ മെെദ മിശ്രിതം പൂരിയുടെ വലുപ്പത്തിൽ പരത്തി ബീഫ് ഫില്ലിങ് വച്ച് മുകളിൽ മറ്റൊരു പൂരി കൂടി വച്ച് അരികുകൾ നന്നായി ഒട്ടിച്ചു ചൂടാക്കിയ എണ്ണയിൽ വറുത്തെടുക്കുക.
ഒരു മുട്ടയിൽ ഒരു സ്പൂൺ പഞ്ചസാര ചേർത്തിളക്കി ഓരോ ഇറച്ചിപ്പത്തിരിയും മുക്കിയെടുത്ത് പാനിൽ തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കാം
(5 ഇറച്ചിപ്പത്തിരിക്ക് ഒരു മുട്ട മതി)