]
ചേരുവകൾ
പഴം അര കിലോ,
നെയ്യ് 4ടീസ്പൂൺ
അണ്ടിപ്പരിപ്പ് 3ടീസ്പൂൺ,
ഉണക്കമുന്തിരി 2ടീസ്പൂൺ,
തേങ്ങ ഒരെണ്ണം വലുത്,
പഞ്ചസാര4 ടേബിൾ സ്പൂൺ,
ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ,
എണ്ണ ആവശ്യത്തിന്.
മിശ്രിതം തയാറാക്കാൻ
രണ്ടു കപ്പ് മൈദയിൽ ഉപ്പും ആവശ്യത്തിനു വെള്ളവും ഒഴിച്ച് കുഴച്ചുവയ്ക്കുക
തയാറാക്കുന്നവിധം:-
പാനിൽ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തശേഷം തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി അധികം മൂക്കുന്നതിനുമുൻപു വാങ്ങി വയ്ക്കുക.
പഴം തൊലികളഞ്ഞ് മൂന്നു ഭാഗത്ത് അറ്റം വിട്ട് പോവാതെ കീറി തയാറാക്കിയ ഫില്ലിങ് നിറച്ച് ചപ്പാത്തി വലുപ്പത്തിൽ മാവ് പരത്തി പഴം വച്ച് ഫോൾഡ് ചെയ്ത് എണ്ണയിൽ വറുത്തെടുക്കുക.